ചേ​രാ​ന​ല്ലൂ​ർ മു​ട്ടു​ങ്ങ​ത്തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​ത് ത​ട​യ​ണം

10:52 PM Feb 12, 2017 | Deepika.com
ചേ​രാ​ന​ല്ലൂ​ർ: കൂ​വ​പ്പ​ടി, ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ സ​ന്ധി​ക്കു​ന്ന ചേ​രാ​ന​ല്ലൂ​ർ മു​ട്ട​ങ്ങ​ത്തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​തു ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. തോ​ടി​ന്‍റെ ന​ടു​ത്തു​രു​ത്ത് ഭാ​ഗ​ത്തു​ള്ള ക​ലു​ങ്കി​നു സ​മീ​പ​ത്താ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്.അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്നു ബാ​ക്കി വ​രു​ന്ന ചീ​ഞ്ഞ മ​ത്സ്യ​ങ്ങ​ളും, ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് തോ​ട്ടി​ൽ ഇ​ടു​ന്ന​ത്.
ഇ​തു​മൂ​ലം തോ​ട്ടി​ൽ കു​ളി​ക്കു​വാ​നോ അ​ല​ക്കു​വാ​നോ സാ​ധി​ക്കു​ന്നി​ല്ലെ​ന്നു ന​ടു​ത്തു​രു​ത്ത് കൂ​ടാ​ല​പ്പാ​ട് നി​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മു​ട്ടു​ങ്ങ​ത്തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ത​ട​യ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.