അങ്കമാലി: അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്ത്തല ശാസ്ത്രോത്സവം പാലിശേരി ഗവണ്മെന്റ് ഹൈസ്കൂളിൽ നടത്തി. നിത്യജീവിതത്തിലെ സന്ദർഭങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചത്. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം പാഴ്വസ്തുക്കൾ ഉപയോഗിച്ച് കുട്ടികൾ നിർമിച്ച സാധനങ്ങളുടെ പ്രദർശനമായിരുന്നു മേളയുടെ പ്രധാന ആകർഷണം.
പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.വി. അജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.പി.പാപ്പച്ചൻ, പ്രധാനാധ്യാപിക വി.കെ. ലീന, ദിവ്യ സെബാസ്റ്റ്യൻ, വിജയലക്ഷ്മി, എം.വി. ചന്ദ്രബോസ്, എം.കെ. റീന എന്നിവർ പ്രസംഗിച്ചു.
കറുകുറ്റി പഞ്ചായത്ത് ശാസ്ത്രോത്സവം
10:52 PM Feb 12, 2017 | Deepika.com