ആ​ട് വി​ത​ര​ണം ആ​രം​ഭി​ച്ചു

10:52 PM Feb 12, 2017 | Deepika.com
നെ​ടു​ന്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം ആ​ട് വി​ത​ര​ണം ആ​രം​ഭി​ച്ചു. ആ​ദ്യ ഘ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​സി. സോ​മ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മെ​ന്പ​ർ​മാ​രാ​യഏ​ലി​യാ​മ്മ എ​ല്യാ​സ്, വി.​വൈ. എ​ല്യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ വെ​റ്റി​ന​റിസ​ർ​ജ​ൻ ടി.​ആ​ർ. ഷേ​ർ​ളി സ്വാ​ഗ​ത​വും ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി പ്ര​കാ​രം 76 പേ​ർ​ക്ക് ര​ണ്ട് ആ​ടു​ക​ൾ വീ​ത​മാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. 50 ശ​ത​മാ​നം സ​ബ്സി​ഡി​യാ​യിന​ല്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 25 പേ​ർ​ക്കാ​ണ് ആ​ടു​ക​ളെ ന​ൽ​കി​യ​ത്. അ​ടു​ത്ത ഘ​ട്ടംആ​ട് വി​ത​ര​ണം ഉ​ട​നെ ന​ട​ത്തു​മെ​ന്ന് സീ​നി​യ​ർ വെ​റ്റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.