പറവൂർ: ദേശീയപാത 17ന് സമീപത്തെ മൂന്ന് ബിവറേജസ് മദ്യവിൽപനശാലകൾ മാറ്റി സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ സമരവുമായി നാട്ടുകാർ രംഗത്ത്. പറവൂർ-തെക്കേനാലുവഴി ജംഗ്ഷന് സമീപത്തുനിന്ന് തോന്ന്യകാവിലേയ്ക്ക് മാറ്റുവാൻ ശ്രമിക്കുന്ന സ്ഥലത്തും കൂനമ്മാവിനും കൊച്ചാലിനും മധ്യേയുള്ള വില്പനകേന്ദ്രം ചെമ്മായം പാലത്തിന് കിഴക്ക് വശത്തേയ്ക്ക് മാറ്റുമെന്ന അറിയിപ്പുമൂലവും വടക്കേക്കര-മുനന്പം കവലയ്ക്ക് സമീപത്തുനിന്ന് ചില്ലറ വിൽപനശാല മാറ്റുന്നതിന് കണ്ടെത്തിയ രണ്ട് കേന്ദ്രങ്ങളിലുമാണ് തദ്ദേശവാസികൾ പ്രതിഷേധവുമായി വന്നിട്ടുള്ളത്.
കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ബിവറേജസ് കോർപറേഷൻ പുതിയ കേന്ദ്രങ്ങളിലെല്ലാം കോർപറേഷന്റെ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഇടനിലക്കാരുടെ സഹായത്തോടെ കെട്ടിടങ്ങൾ കണ്ടെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസകേന്ദ്രങ്ങളായ ഈ പ്രദേശങ്ങളിലെല്ലാം മദ്യവില്പനശാലകൾ തുറക്കുന്നതിനെതിരേ നാട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്തിലും കോർപറേഷനിലും നൽകുന്നുണ്ട്. പഞ്ചായത്തിൽ ഇക്കാര്യത്തിൽ സഭ വിളിച്ചു ചേർത്ത് ചർച്ച നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
ചെമ്മായത്ത് ഒരു കെട്ടിടവും പഴയ കള്ള് ഗോഡൗണും പരിഗണനയിലാണ്. ഏതെങ്കിലും ഒന്നിലേയ്ക്ക് ഉടനെ ഒൗട്ട്ലെറ്റ് മാറ്റുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവർ അറിയിച്ചു.
മദ്യശാല മാറ്റി സ്ഥാപിക്കുന്ന കേന്ദ്രങ്ങളിൽ നാട്ടുകാർ പ്രതിഷേധത്തിൽ
10:52 PM Feb 12, 2017 | Deepika.com