സെക്രട്ടേറിയറ്റിനു മുന്നിൽ സമരം 21 മുതൽ
10:52 PM Feb 12, 2017 | Deepika.com
കൊച്ചി: ബാങ്ക് വായ്പാ തട്ടിപ്പിനിരയായി കിടപ്പാടം ജപ്തിചെയ്യപ്പെട്ട് തെരുവിലിറക്കപ്പെട്ടവരുടെ ആവശ്യങ്ങൾ തീർപ്പാക്കുന്ന കാര്യത്തിലുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ജപ്തിക്കാരയായവർ പ്രതിഷേധ സമരം നടത്തും. 21 മുതലാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് സർഫാസി ജപ്തി വഞ്ചനയ്ക്കെതിരായ സമരസമിതി ചെയർപേഴ്സണ് വി.സി. ജെന്നി പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനു മുന്നോടിയായി 16ന് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ പ്രതിഷേധ സംഗമം നടത്തും.