ഹരിത ക്ഷേത്രം-2017 ശില്പശാല നടത്തി
10:52 PM Feb 12, 2017 | Deepika.com
കൊച്ചി: കൊച്ചി ദേവസ്വം ബോർഡിന്റെ ഹരിത ക്ഷേത്രം 2017 പദ്ധതിയോടനുബന്ധിച്ച് നടക്കുന്ന ശില്പശാല എറണാകുളത്തപ്പൻ ഹാളിൽ തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കർ ഉദ്ഘാടനം ചെയ്തു. കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. സുദർശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് മെന്പർമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ ടി.എൻ. അരുണ്‍കുമാർ, ക്ഷേത്രസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ദേവസ്വം സ്പെഷൽ കമ്മീഷണർ ആർ. ഹരി, സെക്രട്ടറി പി.എ. ഷീജ എന്നിവർ പ്രസംഗിച്ചു.