ഹാർബർപാലം ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് എംഎൽഎ
10:50 PM Feb 12, 2017 | Deepika.com
തോപ്പുംപടി: തോപ്പുംപടി ഹാർബർപാലം ചരിത്ര സ്മാരകമായി സംരക്ഷിക്കുന്നതിന് സംസ്ഥാന ബജറ്റിൽ തുക വകകൊള്ളിക്കുന്നതിന് ശ്രമിക്കുമെന്ന് കെ.ജെ. മാക്സി എംഎൽഎ പറഞ്ഞു. ഹാർബർ പാലത്തിന്റെ ശുചീകരണത്തിനും അത് മനോഹരമാക്കുന്നതിനു മുള്ള "വി കെയർ' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയുടെ വികസന ചരിത്രത്തിന്റെ ഭാഗമായിട്ടുള്ള പാലം സംരക്ഷിച്ച് നിലനിർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി കെയർ പ്രോജക്ട് ചെയർമാൻ പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചകളിൽ പാലം ശുചീകരിക്കുന്നതിനും, മനോഹരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.