പച്ചക്കറിവിത്ത് വിതരണം
10:50 PM Feb 12, 2017 | Deepika.com
കൂത്താട്ടുകുളം: നഗരസഭ പരിധിയിലെ എല്ലാ സ്കൂളുകളിലേയും കുട്ടികൾക്ക് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിവിത്തു വിതരണം ആരംഭിച്ചു. കൂത്താട്ടുകുളം ഗവ.യുപി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സി.എൻ.പ്രഭകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. യുപി വിഭാഗം കുട്ടികൾക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചീര, വെണ്ട, മുളക്, വെള്ളിരി, വഴുതന തുടങ്ങി അഞ്ചിനം വിത്തുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.എം. രാജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.വി. ബാലചന്ദ്രൻ, എൻ.എം. ഷിജ, ടി.വി. മായ, നീന തോമസ്, സ്കൂൾ ലീഡർ ഹരികൃഷ്ണൻ അശോക് എന്നിവർ പ്രസംഗിച്ചു. മികച്ച കുട്ടികർഷകന് പുരസ്കാരവും നൽകും.