വാർഷിക സമ്മേളനം നടത്തി
10:38 PM Feb 12, 2017 | Deepika.com
കോവളം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ പാടെ അവഗണിക്കുന്ന സമീപനവുമായിട്ടാണ് മുന്നോട്ടു പോകുന്നതെന്നും തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ സംഘടിക്കാൻ സമയമായെന്നും തമ്പാനൂർ രവി. ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കോവളം നിയോജക മണ്ഡലം കമ്മറ്റി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. തൊഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണവും അദ്ദേഹം നിർവഹിച്ചു.യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കോളിയൂർ ദിവാകരൻ നായർ അധ്യക്ഷനായിരുന്നു. എം. വിൻസെന്റ്് എംഎൽഎ ജില്ലാ ബാങ്ക് പ്രസിഡന്റ്് ഷംസുദീൻ , ഉള്ളൂർ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.