കൊല്ലത്ത് തീ​പി​ടി​ത്ത​ം: ര​ണ്ടു വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

10:38 PM Feb 12, 2017 | Deepika.com
കൊ​ല്ലം: ന​ഗ​ര​ത്തി​ൽ ഒ​രേ​സ​മ​യം ര​ണ്ടി​ട​ത്ത് ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് പ​ഴ​യ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം, മേ​ട​യി​ൽ​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടു​ക​ൾ​ക്ക് തീ ​പി​ടി​ച്ച​ത്.
കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദ്വാ​ര​കാ​മ​ഠ​ത്തി​ൽ വാ​സ​ന്തി​യു​ടെ ഒ​ഴി​ഞ്ഞു​കി​ട​ന്ന വീ​ടി​ന് തീ​പി​ടി​ച്ചു. പു​രാ​ത​ന മാ​തൃ​ക​യി​ൽ ത​ടി​യി​ൽ നി​ർ​മി​ച്ച വീ​ട് നേ​ര​ത്തേ ഗോ​ഡൗ​ണി​ന് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്തി​ടെ വാ​ട​ക​ക്കാ​രെ ഒ​ഴി​പ്പി​ച്ച് പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തൊ​ട്ട​ടു​ത്താ​യി കൂ​ട്ടി​യി​രു​ന്ന മാ​ലി​ന്യ​ത്തി​ന് തീ​യി​ട​വേ അ​തി​ൽ നി​ന്ന് പ​ട​ർ​ന്നാ​ണ് വീ​ട് ക​ത്തി​ന​ശി​ച്ച​ത്. മേ​ൽ​ക്കൂ​ര​യി​ലെ ഓ​ട് പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ഉ​ള്ളി​ലെ ത​ട്ട് ക​ത്തി​പ്പോ​വു​ക​യും ചെ​യ്തു. വ​ഴി​യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് ചാ​മ​ക്ക​ട​യി​ലും ക​ട​പ്പാ​ക്ക​ട​യി​ലും നി​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.
ഇ​തേ സ​മ​യ​ത്ത് മേ​ട​യി​ൽ​മു​ക്കി​ൽ വീ​ടി​ന്‍റെ അ​ട​ച്ചി​ട്ട മു​റി​ക്ക് തീ​പി​ടി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. മേ​ട​യി​ൽ​മു​ക്ക് തോ​പ്പി​ൽ ന​ഗ​ർ അ​ൽ​അ​മീ​ൻ മ​ൻ​സി​ലി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ വീ​ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഫ​ർ​ണി​ച്ച​റും കി​ട​ക്ക​യും അ​ട​ക്ക​മു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. 50,000 രൂ​പ​യോ​ളം ന​ഷ്ട​മു​ണ്ടാ​യി.