സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി
10:38 PM Feb 12, 2017 | Deepika.com
പോത്തൻകോട്: പ്രസ് ക്ലബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പോത്തൻകോട് പഞ്ചായത്ത് അംഗങ്ങളായ എം. ബാലമുരളി, അനിതകുമാരി, സർക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി, ഭാരവാഹികളായ മണിവസന്തം ശ്രീകുമാർ, സുരേഷ് ബാബു, മുകുന്ദൻ ചൈതന്യ, വിപിൻ, ചെറിയാൻ, ജീവൻ ഷാ എന്നിവർ സംസാരിച്ചു.