ജീവനൊടുക്കിയ വിദ്യാർഥിക്ക് ബാങ്ക് നോട്ടീസ്

09:59 PM Feb 12, 2017 | Deepika.com
പു​ൽ​പ്പ​ള്ളി: പ​ഠ​ന വാ​യ്പ തി​രി​ച്ച​ട​വി​ന് വ​ഴി​യി​ല്ലാ​തെ വ​ന്ന​തോ​ടെ ജീ​വ​നൊ​ടു​ക്കി​യ കേ​ള​ക്ക​വ​ല​യി​ലെ തു​മ​ര​ക്കാ​ലാ​യി​ൽ സ​ജീ​വ​ന്‍റെ മ​ക​ൻ സ​ജി​ത്തി​ന്‍റെ പേ​രി​ലു​ള്ള വാ​യ്പാ കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടി​ലേ​ക്ക് ബാങ്ക് വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു.
ഇന്ന് ​ബാ​ങ്കി​ൽ ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ൽ ഇ​ത് തീ​ർ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
പ​ഠ​ന ആ​വ​ശ്യ​ത്തി​ന് കാ​ന​റ ബാ​ങ്കി​ന്‍റെ പു​ൽ​പ്പ​ള്ളി ശാ​ഖ​യി​ൽ നി​ന്ന് എ​ടു​ത്ത മൂ​ന്ന​ര ല​ക്ഷം രൂ​പ ഇ​പ്പോ​ൾ പ​ത്ത് ല​ക്ഷ​ത്തി പ​തി​നേ​ഴാ​യി​രം രൂ​പ​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഈ ​തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ള്ള​ത്. ​രോ​ഗി​യാ​യ സ​ജീ​വ​ന് ഈ ​തു​ക തി​രി​ച്ച​ട​യ്ക്കാ​ൻ മാ​ർ​ഗ​​മി​ല്ല. വാ​യ്പ എ​ഴു​തിത്ത​ള്ളാ​ൻ സ​ഹാ​യ​ം നൽകാമെ​ന്ന് പ​ല​രും ഉ​റ​പ്പ് ന​ൽ​കി​യ​താ​ണെന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലും സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നുവെന്നും സജീവൻ പറയുന്നു.
ക​ടം മു​ഴു​വ​നാ​യും ഒ​ഴി​വാ​ക്കി കൊ​ടു​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് എ​ഡ്യു​ക്കേ​ഷ​ൻ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ടു​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.