കൽപ്പറ്റ: സ്പോർട്സ് ആൻഡ് കൾച്ചറൽ പ്രമോഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ 19ന്് കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന വയനാട് പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ലേലം നടത്തി. ടൂർണമെന്ററിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയ 40 ടീമുകളിൽ നിന്ന് 16 ടീമുകളെ തെരഞ്ഞെടുക്കുന്നതിനായാണ് ലേലം സംഘടിപ്പിച്ചത്.
കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സണ്‍ ഉമൈബ മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ കണ്‍വീനർ പി. കബീർ, അബ്ദുല്ല കല്ലങ്കോടൻ, സഫറുള്ള പയന്തോത്ത്, ടി.വി. നിയാസ്, അബുസലീം, ഫൈസൽ അരപ്പറ്റ, കെ.ആർ. അബിൻകുമാർ, നാസർ കല്ലങ്കോടൻ, എൻ. മുസ്തഫ, സി.കെ. നൗഷാദ, സാലി റാട്ടക്കൊല്ലി, ഹർഷൽ, എ.കെ. നാസർ പാലുക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.
വയനാട് പ്രീമിയർ ലീഗ് ടീം ലേലം നടത്തി
09:48 PM Feb 12, 2017 | Deepika.com