നി​ർ​ധ​ന​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി അ​ഡോ​റ എ​യ്ഞ്ച​ൽ ക​ള​ക്ഷ​ൻ​സ്

09:45 PM Feb 12, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ർ​ധ​ന​ർ​ക്ക് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യു​മാ​യി സ​ന്ന​ദ്ധ സം​ഘ​ട​ന.
ഏ​ജ​ൻ​സി ഫോ​ർ ഡ​വ​ല​പ്മെ​ന്‍റ് ഓ​പ​റേ​ഷ​ൻ​സ് ഇ​ൻ റൂ​റ​ൽ ഏ​രി​യാ​സാ​ണ് (അ​ഡോ​റ) എ​യ്ഞ്ച​ൽ ക​ല​ക്ഷ​ൻ​സ് എ​ന്ന പേ​രി​ൽ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​രി​യ​മ്മ​ൻ ക്ഷേ​ത പ​രി​സ​ര​ത്തെ ആ​ര്യ ബി​ൽ​ഡിം​ഗി​ൽ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​കെ. സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു.
നി​ർ​ധ​ന​ർ​ക്ക് അ​ള​വി​നും ഇ​ഷ്ട​ത്തി​നും അ​നു​സ​രി​ച്ച് വി​ല ന​ൽ​കാ​തെ തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് അ​ഡോ​റ ക​ള​ക്ഷ​ൻ​സി​ൽ.
വി​ല​യ്ക്ക് വാ​ങ്ങി​യ​തും സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച​തു​മാ​യ വി​വാ​ഹ വ​സ്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ശേ​ഖ​രം.
സു​മ​ന​സു​ക​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന പ​ഴ​യ​തും പു​തി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും സ്ഥാ​പ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെന്ന് അ​ഡോ​റ പ്ര​വ​ർ​ത്ത​ക​രാ​യ ന​ർ​ഗീ​സ് ബീ​ഗം, എം.​ഡി. ത​ങ്ക​ച്ച​ൻ, അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.