ഭീതി പരത്തി കാട്ടാനകൾ വിലസുന്നു

09:45 PM Feb 12, 2017 | Deepika.com
പ​ഴൂ​ർ: പ​ഴൂ​ർ സെ​ന്‍റ് മാ​ത്യൂ​സ് വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ ചു​റ്റു​മ​തി​ലും ഗേ​റ്റും കാ​ട്ടാ​ന ത​ക​ർ​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. ചു​റ്റു​മ​തി​ലി​ൽ 20 അ​ടി​യോ​ളം ത​ള്ളി​മ​റി​ച്ച് വൃ​ദ്ധ​സ​ദ​ന വ​ള​പ്പി​ൽ ക​ട​ന്ന ആ​ന ഗേ​റ്റ് ച​വി​ട്ടി​ത്തു​റ​ന്നാ​ണ് പു​റ​ത്തു​പോ​യ​ത്. പ​ഴൂ​രി​ൽ ബ​ത്തേ​രി-​ന​ന്പ്യാ​ർ​കു​ന്ന്-​താ​ളൂ​ർ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ അ​രി​കി​ലാ​ണ് മ​ല​ബാ​ർ മി​ഷ​ണ​റി ബ്ര​ദേ​ഴ്സ് സെ​ന്‍റ് മാ​ത്യൂ​സ് ഭ​വ​ൻ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന വ​യോ​ജ​ന​സ​ദ​നം. 45 ഓ​ളം അ​ന്തേ​വാ​സി​ക​ളാ​ണ് ഇ​വി​ടെ. സ​ദ​ന​ത്തി​നു ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ​യാ​ണ് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ മു​ത്ത​ങ്ങ റേ​ഞ്ചി​ലെ നൂ​ൽ​പ്പു​ഴ വ​നം. ആ​ദ്യ​മാ​യാ​ണ് വൃ​ദ്ധ​സ​ദ​ന​വ​ള​പ്പി​ൽ ആ​ന​ശ​ല്യ​മെ​ന്ന് സെ​ന്‍റ് മാ​ത്യൂ​സ് ഭ​വ​ന്‍റെ ചു​മ​ത​ല​യു​ള്ള ബ്ര​ദ​ർ ഷാ​ജ​ൻ പ​ന​ച്ചി​ക്ക​ൽ പ​റ​ഞ്ഞു. ആ​ന ഇ​നി​യും വ​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​ന്തേ​വാ​സി​ക​ൾ.