കൽപ്പറ്റ: നാല് മാസമായി ലോക്കൗട്ടിലുള്ള ചെന്പ്ര തേയിലത്തോട്ടം തുറന്നുപവർത്തിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുന്നി ജംഇയ്യത്തുൽ ഉലമ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മു സ്ലിയാർ. തോട്ടത്തിലെ തൊഴിലാളികൾക്ക് എസ്വൈഎസ് ലഭ്യമക്കിയ ഭക്ഷണക്കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും മാനേജ്മെന്റും പരമാവധി വിട്ടുവീഴ്ച ചെയ്ത് തൊഴിലാളികളെ പട്ടിണിയിൽനിന്ന് രക്ഷിക്കണം. അധ്വാനിച്ച് ഉപജീവനം നടത്തുന്ന മനുഷ്യരെ ആദരവോടെ കാണാനും പ്രശ്നങ്ങൾ പരിഹാരിക്കാനും ബന്ധപ്പെട്ടവർക്ക് കഴിയണം-കാന്തപുരം പറഞ്ഞു.
സംയുക്ത തൊഴിലാളി സമരസമിതിയുടെ പന്തലിൽ നടന്ന പരിപാടിയിൽ എസ്വൈഎസ് ജില്ലാ പ്രസിഡന്റ് കെ.എസ്. മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ഷറഫുദ്ദീൻ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അനിൽകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി. ഗഗാറിൻ, പി.എ. മുഹമ്മദ്, ശ്രീധരൻ,വിനോദ്, എൻ. വേണുഗപാൽ, ടി. ഹംസ, എൻ.ഒ. ദേവസി, കെ.ഒ. അഹമ്മദുകുട്ടി, എസ്വൈഎസ് ജില്ലാ ജനറൽ സെക്രട്ടറി പി.സി. അബൂ ശദ്ദാദ്, മുഹമ്മദലി സഖാഫി പുറ്റാട്, ഇ.പി. അബ്ദുല്ല, സുലൈമാൻ, നൗഷാദ് കണ്ണോത്തുമല, കെ.എ. സലാം ഫൈസി, അന്പിളി ഹസൻ ഹാജി, ബീരാൻകുട്ടി ഓടത്തോട്, കെ.കെ. ബഷീർ എന്നിവർ പ്രസംഗിച്ചു.
നടപടി സ്വീകരിക്കണമെന്ന് കാന്തപുരം
09:45 PM Feb 12, 2017 | Deepika.com