പഴനിയിലേക്ക് പദയാത്ര നടത്തി

09:11 PM Feb 12, 2017 | Deepika.com
എലപ്പുള്ളി: എലപ്പുള്ളി മണിയേരിയിൽനിന്നും പദയാത്രാസംഘം മൂന്നുദിവസത്തെ പഴനി പദയാത്ര നടത്തി. മണിയേരി കളത്തിൽ കാവടിപൂജ, സമൂഹസദ്യ എന്നിവയ്ക്കുശേഷം സംഘം വിഷ്ണുക്ഷേത്രത്തിലെത്തി.

പ്രത്യേക പൂജകൾക്കുശേഷം നടന്ന ചടങ്ങിൽ കോഴിക്കോട് എംവിആർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

നബാർഡ് ഡിഡിഎം രമേഷ് വേണുഗോപാൽ വസ്ത്രവിതരണം നടത്തി. ഡോ. എൻ.ശുദ്ധോധനൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, ബിജു, പ്രസാദ്, കെപിസിസി സെക്രട്ടറി സി.ചന്ദ്രൻ, ബാലഗോപാലൻ, കളത്തിൽ കൃഷ്ണൻകുട്ടി, പ്രതാപൻ എന്നിവർ പ്രസംഗിച്ചു.മണിയേരികളം വി.മണി, വി.ചെന്താമര എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നല്കി. 130–ഓളം ഭക്‌തരാണ് പദയാത്രയിൽ പങ്കാളികളായത്.