നിർമിതിയിൽ ഇഷ്ടികകൾ വില്പനയ്ക്ക്

09:11 PM Feb 12, 2017 | Deepika.com
പാലക്കാട്: ജില്ലയിലെ മാത്തൂർ, മങ്കര, എലവഞ്ചേരി , പിരായിരി, തരൂർ 2 , കാവേൾരി, മലമ്പുഴ 2, പുതുേൾരി, കൊല്ലങ്കോട്, നെന്മാറ, പുതുപ്പരിയാരം 2, ആലത്തൂർ എന്നീ സ്‌ഥലങ്ങളിൽ അനധികൃത ഇഷ്ടികകളങ്ങളിൽ നിന്നും പിടിച്ചെടുത്ത ഇഷ്ടികകൾ നിർമിതി കേന്ദ്രത്തിന്റെ കലവറ വഴി വിറ്റൊഴിക്കുന്നു. 2000 ചതുരശ്ര അടിക്ക് താഴെ വിസ്തൃതിയുള്ള ഗാർഹിക ആവശ്യങ്ങൾക്ക് നിർമിതി നിരക്കിൽ ഇഷ്ടികകൾ നൽകും. ഇഷ്ടികകളങ്ങൾക്ക് സമീപത്താണ് വിൽപന നടത്തുക. ആവശ്യമുള്ളവർ കെട്ടിടനിർമാണ അനുമതി, പ്ലാൻ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പ് സഹിതം എത്തണം. ഫോൺ : 0491 – 2555971, 2552387, 9447621932.