പ്രായമായ പെൻഷൻകാർക്ക് അധികപെൻഷൻ അനുവദിക്കണമെന്ന്

09:11 PM Feb 12, 2017 | Deepika.com
ശ്രീകൃഷ്ണപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ശ്രീകൃഷ്ണപുരം യൂണിറ്റ് രജതജൂബിലി സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തിരുവാഴിയോട് ബ്ലോക്ക് പെൻഷൻ ഭവനിൽ പ്രത്യേകം തയ്യാറാക്കിയ എം. സരസ്വതി നഗറിൽവച്ചുനടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് ഒ.മോഹൻദാസ് അധ്യക്ഷതവഹിച്ചു.

സി.എ. ശങ്കരനാരായണൻ സംഘടനാ റിപ്പോർട്ടും കെ.ശങ്കരനാരായണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ മുൻകാല നേതാക്കളേയും പ്രവർത്തകരേയും ആദരിച്ചു. പെൻഷൻ പരിഷ്കരണ കുടിശിക ഒറ്റതവണയാക്കി അനുവദിക്കുക, പ്രായമായ പെൻഷൻകാർക്ക് അധികപെൻഷൻ നൽകുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, വൺറാങ്ക് വൺ പെൻഷൻ സ്റ്റേജ് ആനുകൂല്യത്തോടെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ പ്രമയത്തിലൂടെ ആവശ്യപ്പെട്ടു. എം.കുട്ടൻ,എം.എം. സാവിത്രി,പി. ജനാർദ്ദനൻ പ്രസംഗിച്ചു. ഭാരവാഹികൾ: ഒ.മോഹൻദാസ് (പ്രസിഡന്റ്), പി.ജനാർദ്ദനൻ(സെക്രട്ടറി).