യൂത്ത് പാർലമെന്റ് മത്സരത്തിൽ ഇരട്ടയാറിനു കിരീടം

09:10 PM Feb 12, 2017 | Deepika.com
ഇരട്ടയാർ: റവന്യു ജില്ല യൂത്ത് പാർലമെന്റ് മത്സരത്തിൽ ഇരട്ടയാർ സെന്റ് തോമസ് ഹൈസ്കൂൾ എ ഗ്രേഡോടെ ഓവറോൾ ചാമ്പ്യന്മാരായി. സംസ്‌ഥാന മത്സരത്തിനുള്ള അർഹതയും നേടി. ജില്ലയിൽ 28 സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഇരട്ടയാറിന്റെ റിയ സാബു മികച്ച പാർലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ടു. 55 വിദ്യാർഥികളാണ് ’പാർലമെന്റിൽ’ പങ്കെടുത്തത്. ഹെഡ്മാസ്റ്റർ പി.ജെ. ജോസഫ്, ട്രെയിനർ ജോസഫ് മാത്യു, അധ്യാപകരായ ജോയി കെ. ജോസ്, അമൽ ടോജിൻ, സൂസമ്മ ജോസഫ്, സിസ്റ്റർ റീനറ്റ് എന്നിവർ നേതൃത്വംനൽകി.