വീട് കയറി ആക്രമണം, വീട്ടമ്മയ്ക്കു മർദനം

09:10 PM Feb 12, 2017 | Deepika.com
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ പള്ളി വെളിയിൽ ഫാത്തിമാബീവി (50)യുടെ വീട്ടിലാണ് ബന്ധുക്കളായ അയൽവാസികൾ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം (ശനി) രാത്രി 11 ഓടെ അയൽവാസികളായ ബന്ധുക്കൾ ഇവരുടെ വീട്ടിൽ കടന്ന് വീട്ടുപകരണങ്ങൾ അടിച്ചുപൊളിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഫാത്തിമാ ബീവിയെ മർദിക്കുകയുമായിരുന്നു.

തുടർന്ന് അക്രമികളെ പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ച ഇവരുടെ മകൻ നിസാമി(26)നും മർദനമേൽക്കുകയായിരുന്നു. പിന്നീട് ഇവർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പ്രതികൾക്ക് വേണ്ടി പുന്നപ്ര എസ് ഐ, ഇഡി.ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു