ലയൺസ് പ്രസ്‌ഥാനത്തിന്റെ സംഭാവനകൾ നിസ്തുലമെന്ന് ജോസ് കെ.മാണി എംപി

09:10 PM Feb 12, 2017 | Deepika.com
കോട്ടയം: ലയൺസ് പ്രസ്‌ഥാനത്തിന്റെ സംഭാവനകൾ നിസ്തുലമെന്ന് ജോസ് കെ.മാണി എംപി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്്ട് 318 ബിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര മൈതാനിയിൽ സംഘടിപ്പിച്ച ലയൺസ് പ്രസ്‌ഥാനത്തിന്റെ നൂറാം വാർഷികാഘോഷ പ്രോജക്്ട് ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജോസ് കെ.മാണി.

സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളിൽ ലയൺസ് പ്രസ്‌ഥാനം കഴിഞ്ഞ നൂറു വർഷമായി ചെയ്തു നടത്തി വരുന്ന സംഭാവനകൾ കേരളീയ സമൂഹത്തിന്റെ വളർച്ചയ്ക്ക് നിതാനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക്്ട് ഗവർണർ ജോയി തോമസ് പവ്വത്ത് അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ വി. ആമർ നാഥ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ലയൺസ് നേതാക്കളായ റോയി വർഗീസ്, കുര്യൻ ജോൺ, സുരേഷ് ജോസഫ്, ജി. വേണുകുമാർ, കെ.എ.തോമസ്, സണ്ണി അഗസ്റ്റിൻ, ഇന്ദുശേഖർ, ഷാജിലാൽ, മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി ബിസിഎം കോളജ് അങ്കണത്തിൽ നിന്നും തിരുനക്കരയിലേക്ക് നടത്തിയ ശതാബ്ദി റാലി ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 108 ക്ലബുകളിൽ നിന്നായി രണ്ടായിരത്തിലധികം അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നഗരത്തിലൂടെ ഗതാഗതത്തിനു തടസമുണ്ടാക്കാത്ത വിധത്തിൽ നടത്തിയ റാലി നഗരവാസികളുടെ പ്രശംസ പിടിച്ചു പറ്റി.