വേദിയിൽ പ്രാതിനിധ്യം നൽകാത്തതിനെ ചൊല്ലി സംഘർഷം

09:09 PM Feb 12, 2017 | Deepika.com
ചാരുംമൂട്: കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു ഡി എഫ് നടത്തുന്ന മധ്യമേഖലാ ജാഥയുടെ ഉദ്ഘാടന വേദിക്കരികിൽ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി. ഉദ്ഘാടന വേദിയിൽ മുൻ ഡിസിസി വൈസ് പ്രസിഡന്റ് കോശി എം. കോശി്ക്ക് മതിയായ പ്രാതിനിധ്യം നൽകിയില്ലെന്നാരോപിച്ച് തഴക്കരയിൽ നിന്നുള്ള ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും അരങ്ങേറിയത്. പിന്നീട് യുഡിഎഫ് ജില്ലാ ചെയർമാൻ എം. മുരളി ഇടപെട്ട് മൈക്കിലൂടെ കോശി എം. കോശിയെ വേദിയിലേക്ക് സ്വാഗതം ചെയ്തു കയറ്റിയതോടെയാണ് രംഗം ശാന്തമായത്. പ്രവർത്തകർ തമ്മിലുള്ള ഉന്തിലും തള്ളിലും ഒരു പ്രവർത്തകന് മർദനമേൽക്കുകയും ചെയ്തു.