തിരുവനന്തപുരം: കേന്ദ്ര ബജറ്റ് - 2017നെ അടിസ്ഥാനമാക്കി മഹാത്മാ ഗാന്ധി കോളജ് സാന്പത്തിക ശാസ്ത്രം വിഭാഗം ചർച്ചയും സംവാദവും സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ എം.ആർ. സുദർശനകുമാർ അധ്യക്ഷതവഹിച്ച പരിപാടിയിൽ ആസൂത്രണ ബോർഡ് മുൻ അംഗം സി. പി. ജോൺ ഉദ്ഘാടനം നിർവഹിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗം ഡോ. പി. സുരേഷ്കുമാർ, സന്പത്തിക വിദഗ്ധൻ, ഡോ. പി. കൃഷ്ണകുമാർ, മാധ്യമപ്രവർത്തകൻ പി. ശ്രീകുമാർ, സാന്പത്തിക ശാസ്ത്ര മേധാവി എസ്. ഗംഗാദേവി, അസി. പ്രഫ. എൽ. ജി. പ്രിയ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന സംവാദ മത്സരത്തിൽ ഒന്നാം സ്ഥാനത്തിനുള്ള മന്നം എവർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും തിരുവനന്തപുരം വനിതാ കോളജിലെ വിദ്യാർഥിനികളായ എൻ. മീര, മീര പാർവതി, ആർ.മായ എന്നിവർ കരസ്ഥമാക്കി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ വിദ്യാർഥിനികളായ എലിസബത്ത് സജി, എസ്. അലിദ, അമ്മു എസ്. അനിൽ, എന്നിവർ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
ചർച്ചയും സംവാദവും സംഘടിപ്പിച്ചു
02:01 AM Feb 12, 2017 | Deepika.com