കുടിവെള്ള ക്ഷാമം: ആര്യനാട്ട് ജ​ന​ങ്ങ​ൾ പ​ര​ക്കം പാ​യു​ന്നു

02:01 AM Feb 12, 2017 | Deepika.com
ആ​ര്യ​നാ​ട്: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ആ​ര്യ​നാ​ട്, വെ​ള്ള​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം കി​ട്ടാ​തെ ജ​ന​ങ്ങ​ൾ പ​ര​ക്കം​പാ​യു​ന്നു. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താമ​സി​ക്കു​ന്ന​വ​രാ​ണ് ഇ​തു​മൂ​ലം ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളെ​ല്ലാം വ​റ്റി വ​ര​ണ്ടിരിക്കുകയാണ്. വെ​ള്ള​ത്ത​ിന്‍റെ ക​ണി​ക​പോ​ലു​മി​ല്ലാ​തെ കു​ള​ങ്ങ​ളും തോ​ടു​ക​ളും വി​ണ്ടു​കീ​റി​യ​പ്പോ​ൾ ക​ര​മ​ന​യാ​റ്റി​ലെ നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​ഇതോടെ ക​ർ​ഷ​ക​രും, ക​ന്നു​കാ​ലി, കോ​ഴി​വ​ള​ർ​ത്ത​ൽ മേ​ഖ​ല​യി​ൽ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​യിരിക്കുകയാണ്. കൃ​ഷി​യി​ട​ങ്ങ​ളെ​ല്ലാം പു​ല്ലു​പോ​ലും ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​പ്പോ​ൾ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യം വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നു​ക​ളാ​ണ്. എ​ന്നാ​ൽ ഇ​തി​ലൂ​ടെ യ​ഥാ​സ​മ​യം ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് കേ​ൾ​ക്കു​ന്ന​ത്.