നെയ്യാറ്റിൻകര: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വ്യവസായ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിഇടി മുൻ പ്രിൻസിപ്പൽ ആശാലത തന്പുരാൻ, കിക്കോയുടെ സിഇഒ കെ. സി. ചന്ദ്രശേഖരൻ, കിൻഫ്ര ജനറൽ മാനേജർ ഉണ്ണിക്കൃഷ്ണൻ നായർ, ഐഒബിയുടെ മുൻ ജനറൽ മാനേജർ ഗിരീഷ്കുമാർ, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സണ് ഡബ്ല്യൂ.ആർ. ഹീബ എന്നിവർ പങ്കെടുത്തു.
നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന സന്യാസ സമ്മേളനത്തിൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അധ്യക്ഷനായിരിക്കും. സ്വാമി യോഗവ്രതാനന്ദ. സ്വാമി സാന്ദ്രാനന്ദ, ബാലപ്രജാപതി അഡികൾ, അംബികാനന്ദസ്വാമി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ആറിന് ലക്ഷദീപം.
വ്യവസായ സമ്മേളനം നടത്തി
02:00 AM Feb 12, 2017 | Deepika.com