ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​ന് സ​ര്‍​ഗാ​ദ​രം

02:00 AM Feb 12, 2017 | Deepika.com
നെ​യ്യാ​റ്റി​ന്‍​ക​ര : സ​മൂ​ഹ​ത്തി​ന്‍റെ സ​ര്‍​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​ന​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നി​ര്‍​ണാ​യ​ക​മാ​യ പ​ങ്ക് നി​ര്‍​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ.
മി​ക​ച്ച പ​രി​സ്ഥി​തി ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള വ​ജ്ര​മു​ദ്ര പു​ര​സ്കാ​രം ല​ഭി​ച്ച സം​വി​ധാ​യ​ക​നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഗി​രീ​ഷ് പ​രു​ത്തി​മ​ഠ​ത്തി​നെ അ​നു​മോ​ദി​ക്കാ​ന്‍ സ്വ​ദേ​ശാ​ഭി​മാ​നി ജേ​ര്‍​ണ​ലി​സ്റ്റ് ഫോ​റ​വും നെ​യ്യാ​റ്റി​ന്‍​ക​ര പ്ര​സ് ക്ല​ബും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ സ​ര്‍​ഗാ​ദ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
നെ​യ്യാ​റ്റി​ന്‍​ക​ര പി ​ഡ​ബ്ല്യുഡി ​റ​സ്റ്റ് ഹൗ​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി അ​ജി​ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​കെ ഷി​ബു, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മു​ഹി​നു​ദീ​ന്‍, സി​പി​എം നെ​യ്യാ​റ്റി​ന്‍​ക​ര ഏരിയ സെ​ക്ര​ട്ട​റി പി.​ കെ രാ​ജ്മോ​ഹ​ന്‍, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ന്പി, മ​ഞ്ച​ത്ത​ല സു​രേ​ഷ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ ഗ്രാ​മം പ്ര​വീ​ണ്‍, എ​ന്‍.​ കെ. ര​ഞ്ജി​ത്ത്, എം. ​രാ​ജ്മോ​ഹ​ന്‍, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി. ​ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി​ലാ​ല്‍​ നാ​യ​ര്‍, ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റ് അ​ജ​യ​ന്‍ അ​രു​വി​പ്പു​റം, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ എ.​ പി. ജി​ന​ന്‍, ഹ​ലീ​ല്‍ റ​ഹ്മാ​ന്‍, ഗ്ലാ​ഡ്സ്റ്റ​ൺ, അ​നി​ല്‍​കു​മാ​ര്‍, അ​രു​ണ്‍​മോ​ഹ​ന്‍, പ്ര​ദീ​പ്, ബാ​ദു​ഷ ജ​മാ​ല്‍, ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു.