ചെറുതേനീച്ച കോളനികൾ വിതരണം ചെയ്തു
01:39 AM Feb 12, 2017 | Deepika.com
ഇരിട്ടി: കണിച്ചാർ പഞ്ചായത്തിൽ കുണ്ടലച്ചാപ്പ നീർത്തട പദ്ധതിയുടെ ചെറുതേനീച്ച കോളനികൾ കർഷകർക്ക് വിതരണം ചെയ്തു. നിർത്തട പ്രദേശത്തെ കർഷകർക്ക് കുടുതൽ വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടിഎസ്എസ്എസ് തലശേരിയുടെ സഹകരണത്തോടെ പരിപാടി നടപ്പിലാക്കുന്നത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷാന്റി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനംചെയ്തു.ടിഎസ്എസ്എസ് എസ് ഡയറക്ടർ തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ഫാ. തോമസ് പതിക്കൽ, ജോസ് പ്രകാശ്, വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.