നേ​വ​ൽ മാ​ലി​ന്യ പ്ര​ശ്നം; ജ​ന​ങ്ങ​ളു​ടെ ദു​രി​തമ​റി​യാ​ൻ ക​ള​ക്ട​റെ​ത്തി

01:39 AM Feb 12, 2017 | Deepika.com
പ​യ്യ​ന്നൂ​ർ:​നേ​വ​ൽ അ​ക്കാ​ദ​മി​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റ്മൂ​ലം പ​രി​സ​ര​വാ​സി​ക​ള​നു​ഭ​വി​ക്കു​ന്ന ദു​രി​തം മ​ന​സി​ലാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ മി​ർ മു​ഹ​മ്മ​ദലി സി.​കൃ​ഷ്ണ​ൻ​എം​എ​ൽ​എ ,രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ൻ എ​ന്നി​വ​രോ​ടൊ​പ്പം മാ​ലി​ന്യ പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.
മ​ലി​ന​ജ​ലം ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കി​ണ​റു​ക​ളും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള നേ​വി​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​ള​ക്ട​ർ സ​മ​ര പ​ന്ത​ലി​ലെ​ത്തി ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ചോ​ദി​ച്ച​റി​ഞ്ഞ​ത്. നേ​ര​ത്തെ മാ​ലി​ന്യ പ്ലാ​ന്‍റി​നെ പ​റ്റി ജ​ന​ങ്ങ​ളു​യ​ർ​ത്തു​ന്ന പ​രാ​തി​ക​ൾ നാ​വി​ക അ​ധി​കൃ​ത​രു​മാ​യി ക​ള​ക്ട​ർ ച​ർ​ച്ച ചെ​യ്തി​രു​ന്നു.
അ​ക്കാ​ദ​മി പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ൽ നി​ന്നും വെ​ള്ളം പ​രി​ശോ​ധി​ച്ച​തി​ന്‍റെ റി​പ്പോ​ർ​ട്ട് ചൊ​വ്വ​ാഴ്ച കി​ട്ടു​മെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ഉ​റ​പ്പു ന​ല്കി. വി​ദ​ഗ്ദ സം​ഘ​ത്തെ​ക്കൊ​ണ്ട് മാ​ലി​ന്യ പ്ലാ​ന്‍റ് ഉ​ട​ൻ പ​രി​ശോ​ധി​ക്കും.​പ്ലാ​ന്‍റി​ന് സ​മീ​പം ട്ര​ഞ്ചിം​ഗ് ന​ട​ത്തി ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ക​ള​ക്ട​ർ പ​റ​ഞ്ഞു.
സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് ആ​ർ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഒ.​കെ.​ശ​ശി, അ​ഡ്വ.​ഡി.​കെ.​ഗോ​പി​നാ​ഥ്, പ​ര​ത്തി ഗോ​വി​ന്ദ​ൻ, എ.​നാ​രാ​യ​ണ​ൻ, കൊ​യി​ക്കീ​ൽ പ​ദ്മ​നാ​ഭ​ൻ, ഭാ​സ്ക​ര​ൻ വെ​ള്ളൂ​ർ, കെ.​രാ​ജീ​വ്കു​മാ​ർ, പി.​രാ​ഘ​വ​ൻ, കെ.​പി.​ഹ​രീ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ച്ചു.