അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പ്: എ​ട്ടു തോ​ണി​ക​ൾ ന​ശി​പ്പി​ച്ചു

01:16 AM Feb 12, 2017 | Deepika.com
കാ​സ​ർ​ഗോ​ഡ്: ഉ​ളു​വാ​ർ പു​ഴ​യി​ൽനി​ന്നു അ​ന​ധി​കൃ​ത മ​ണ​ലെ​ടു​പ്പി​നു ഉ​പ​യോ​ഗി​ക്കു​ന്ന എ​ട്ടു തോ​ണി​ക​ൾ പോലീ​സ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. കു​ന്പ​ള സി​ഐ വി.​വി മ​നോ​ജ്, കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ സി​ഐ സി.​എ. അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​മാ​യാ​ണു മ​ണ​ൽ​വേ​ട്ട​യ്ക്കി​റ​ങ്ങി​യ​ത്. ഉ​ളു​വാ​ർ പു​ഴ​യി​ൽനി​ന്ന് മൂ​ന്നു തോ​ണി​യും ഇ​ച്ചി​ലം​കോ​ട് ക​ൽ​പ്പാ​റ ക​ട​വി​ൽ നി​ന്നു അ​ഞ്ചു തോ​ണി​യും ക​ണ്ടെ​ടു​ത്തു. ക​ൽ​പ്പാ​റ​യി​ൽ നി​ന്നു സി​ഐ​യാ​ണു തോ​ണി ഉ​ളു​വാ​ർ ക​ട​വി​ലെ​ത്തി​ച്ച​ത്. ക​ര​യി​ലേ​ക്കു നീ​ക്കി​യ തോ​ണി​ക​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്തു. പോലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് പൂ​ഴി​ക്ക​ട​ത്ത് ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.