വിതുര:വേളാങ്കണ്ണി നഗർ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ഇടവക തിരുനാൾ ആഘോഷം ശനിയാഴ്ച ആരംഭിക്കും. ഇതിനോടനുബന്ധിച്ചു നവീകരിച്ച ദേവാലയത്തിന്റെയും വേളാങ്കണ്ണി മാതാവിന്റെ കുരിശടിയുടെയും കൂദാശ തിരുക്കർമങ്ങളും നടക്കും. ഇടവക വികാരി ഫാ. ബോണി കെ.അലക്സ്, ആനിമേറ്റർ സിസ്റ്റർ ആൽഫിൻ, ട്രസ്റ്റി സജി ജേക്കബ്, സെക്രട്ടറി ഷാജി കളക്കുടിയിൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.
ശനിയാഴ്ച്ച വൈകിട്ടു അഞ്ചിനു ജപമാല, സന്ധ്യാ നമസ്കാരം, തുടർന്നു നെടുമങ്ങാട് വൈദിക ജില്ലാ വികാരി ഫാ. മാത്യു പാറയ്ക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടിനു കൂദാശ വിളംബര യാത്ര. തുടർന്നു എംസിവൈഎം ജില്ലാ ഡയറക്ടർ ഫാ. ഡൊമിനിക് മൂഴിക്കരയിലിന്റെ നേതൃത്വത്തില്‍ കൂദാശ വിളംബര സന്ദേശം. വൈകിട്ടു 4.30 നു ജപമാല, സന്ധ്യാ നമസ്കാരം, തുടർന്നു ഫാ. മത്തായി മണപ്പറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുര്‍ബാന. തിങ്കളാഴ്ച വൈകിട്ടു 4.30 നു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സാമുവൽ മാർ ഐറേനിയോസ് മെത്രോപ്പോലിത്തായ്ക്കും സ്വീകരണം നൽകും. തുടർന്നു നവീകരിച്ച ദേവാലയത്തിന്റെയും കുരിശടിയുടെയും കൂദാശ, ആഘോഷമായ പൊന്തിഫിക്കൽ കുർബാന, ആദ്യ കുർബാന, സ്നേഹ വിരുന്ന്. തിരുനാളാഘോഷത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച വൈകിട്ടു അഞ്ചിനു ജപമാല, സന്ധ്യാ നമസ്കാരം, തുടർന്നു മുൻ വികാരി ഫാ. ഫിലിപ്പ് തരകൻ ആന്നിയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, 6.45 നു കൊടിയിറക്ക്, സമാപന ആശീർവാദം.
വിതുര വേളാങ്കണ്ണി നഗർ സെന്റ് തോമസ് ദേവാലയത്തിൽ ഇടവക തിരുനാൾ
01:22 AM Feb 10, 2017 | Deepika.com