നെടുമങ്ങാട്: നഗരസഭാ പ്രദേശത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണം, വെട്ടിക്കുറച്ച ക്ഷേമ പെൻഷനുകൾ പുന:സ്ഥാപിക്കണം, നഗര പ്രദേശത്തെ പ്രവർത്തന രഹിതമായ തെരുവ് വിളക്കുകൾ ഉപയോഗ യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ പടിക്കൽ രാവിലെ മുതൽ വൈകിട്ട് അഞ്ചുവരെ കൂട്ടാ സത്യഗ്രഹം നടത്തി.
രാവിലെ പത്തിന് ആരംഭിച്ച സത്യാഗ്രഹ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.അർജുനൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്് നെട്ടറച്ചിറ ജയൻ, എൻ. ബാജി, എസ്. അരുൺകുമാർ, മഹേഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കുടിവെള്ള ക്ഷാമം: സത്യഗ്രഹം നടത്തി
01:22 AM Feb 10, 2017 | Deepika.com