‘അവയർനസ് ഓണ്‍ വീൽസ്’ കാൻസർ ബോധവൽക്കരണ പരിപാടിക്ക് തുടക്കമായി
01:22 AM Feb 10, 2017 | Deepika.com
തിരുവനന്തപുരം : കാൻസർ ബോധവത്കരണ പരിപാടികളുടെ ഭാഗമായി കിംസ് കാൻസർ സെന്ററും ജനമൈത്രി പോലീസും ഓട്ടോ ഡൈ്രവേഴ്സ് അസോസിയേഷനും സംയുക്തമായി സ്തനാർബുദം, ശ്വാസകോശ അർബുദം എന്നിവരുടെ ബോധവൽക്കരണ പരിപാടി ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. സിറ്റി നോർത്ത് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ, കിംസ് ചെയർമാൻ ഡോ. എം.ഐ. സഹദുള്ള എന്നിവർ സംയുക്തമായി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.