അന്പൂരി : ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ പഞ്ചായത്ത് ഭരണ സമിതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് അന്പൂരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
ഫലപ്രദമായ രീതിയിൽ ഇതിനു പരിഹാരം കാണുവാൻ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. ഡിസിസി യിൽ നിന്നും പ്രൊജക്ടിനു അംഗീകാരം നേടിയെടുക്കുവാൻ പോലും കഴിയാത്ത പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഡിസിസി സെക്രട്ടറി പി.എ. എബ്രഹാം ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി ആർ. വത്സലൻ ധർണ ഉദ്ഘാടനം ചെയ്തു. വെള്ളറട ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് തോമസ് മംഗലശേരി, ഒ.ടി. ജോസ്, ബിനു തങ്കപ്പൻ, ജോസ് മാത്യു പോളയ്ക്കൽ, പന്തഷാജി, സ്റ്റാൻലി ജോണ്, ജോയി അഞ്ചുപങ്കിൽ, ലാലി ജോണ്, വത്സലരാജു, പി.എസ്. നൈനാൻ, ഷെറീഫ് എന്നിവർ പ്രസംഗിച്ചു.
കുടിവെള്ള ക്ഷാമം: ജനകീയ മാർച്ചും ധർണയും നടത്തി
01:22 AM Feb 10, 2017 | Deepika.com