തിരുവനന്തപുരം: വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് പള്ളിയിൽ വിശുദ്ധ ചാവറ ജയന്തി തിരുനാൾ ആഘോഷത്തിനും വിശുദ്ധ ചാവറയച്ചന്റെ അനന്തപുരി യാത്രയുടെ 171-ാം വാർഷികത്തിനും ഇന്നു തുടക്കമാകും.
വൈകുന്നേരം 5.30ന് ഇടവക വികാരി ഫാ. ഫ്രാൻസിസ് വള്ളപ്പുര സിഎംഐ കൊടിയേറ്റും. തുടർന്ന് ആറിന് വിശുദ്ധ കുർബാന- മുഖ്യകാർമികൻ ഫാ. ജിനോ കന്നേക്കോണിൽ സിഎംഐ. നാളെ വൈകുന്നേരം 5.30ന് സമൂഹബലിയും തുടർന്ന് പ്രദക്ഷിണവും നടക്കും. 12ന് രാവിലെ 11ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. ചാക്കോ ആക്കാത്തറ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോണ് അരീക്കൽ വചനപ്രഘോഷണം നടത്തും. 17ന് വൈകുന്നേരം 6.30ന് കിഴക്കേകോട്ട കാർത്തിതിരുനാൾ തിയറ്ററിൽ തിരുനാളിനോടനുബന്ധിച്ച് ചാവറ സാംസ്കാരിക കേന്ദ്രവും തിരുവനന്തപുരം കലയും ഒരുക്കുന്ന മദർതെരേസ എന്ന നാടകത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് നിർവഹിക്കും.
19ന് വൈകുന്നേരം 6.30ന് വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് പള്ളിയിലും മദർതെരേസ നാടകം പ്രദർശിപ്പിക്കും.
വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് പള്ളിയിൽ തിരുനാൾ കൊടിയേറ്റ് ഇന്ന്
01:22 AM Feb 10, 2017 | Deepika.com