യു​ണൈ​റ്റ​ഡ് നാേഷ​ൻ​സ് ഇ​ന്‍റ​ർ ഫെ​യ്ത്ത് ഹാ​ർ​മ​ണി വീ​ക്ക് ആ​ഘോ​ഷി​ച്ചു

01:17 AM Feb 10, 2017 | Deepika.com
കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ സ​ർ​ക്കാ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ന്‍റ് കൗ​ണ്‍​സി​ലിം​ഗ് സെ​ല്ലി​ന്‍റെ​യും മ​റ്റു ക്ല​ബു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യു​ണൈ​റ്റ​ഡ് നാേ​ഷ​ൻ​സ് ഇ​ന്‍റ​ർ ഫെ​യ്ത്ത് ഹാ​ർ​മ​ണി വീ​ക്ക് ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷ പേ​ടി​യെ എ​ങ്ങ​നെ നേ​രി​ടാം, ഹാ​പ്പി ലേ​ണിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് സെ​മി​നാ​റും സം​വാ​ദ​വും ന​ട​ന്നു. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റും സൗ​ത്ത് ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളാ​യ സാ​റാ ഒ​ലി​വ​റും, ഡോ. ​ഫ​റാ ജാ​വി​സും, പ്ര​ശ​സ്ത സ്റ്റു​ഡ​ന്‍റ്സ് മോ​ട്ടി​വേ​റ്റ​ർ​മാ​രാ​യ മോ​ഹ​ൻ ലാ​ലും, ദേ​വി​രാ​ജും ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.പി​ടി​എ പ്ര​സി​ഡ​ന്‍റ് പൂ​വ​ച്ച​ൽ സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ്രി​ൻ​സി​പ്പ​ൽ സീ​മ​സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ശ്രീ​ജ​യ അ​രു​ണ്‍, പി. ​സ​മീ​ർ സി​ദ്ദീ​ഖി, സി​ജു കെ. ​ബാ​നു, വി​നോ​ദ് മു​ണ്ടേ​ല, അ​ശ്വ​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.