അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ൽ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം

01:17 AM Feb 10, 2017 | Deepika.com
വി​തു​ര: അ​ഗ​സ്ത്യാ​ർ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ശി​വ​രാ​ത്രി മ​ഹോ​ത്സ​വം 22, 23, 24 തി​യ​തി​ക​ളി​ലാ​യി ന​ട​ക്കും. 22ന് ​രാ​വി​ലെ ഒൻപതിന് ശ്രീ​ക​ണ്ഠേ​ശ്വ​രം ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന അ​ഗ​സ്ത്യ​മാ​ഹാ​ത്മ്യ ഘോ​ഷ​യാ​ത്ര ഒ. ​രാ​ജ​ഗോ​പാ​ൽ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ശി​വ​സേ​ന രാ​ജ്പ്ര​മു​ഖ് എം.​എ​സ്. ഭു​വ​ന​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അഞ്ചിന് ബോ​ണ​ക്കാ​ട് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ ഘോ​ഷ​യാ​ത്ര സ​മാ​പി​ക്കും തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന, ഭ​ക്തി​ഗാ​ന​മേ​ള, ക​രോ​ക്കെ​ഗാ​ന​മേ​ള, ഭ​ജ​ന എ​ന്നി​വ ന​ട​ത്തും. 23ന് ​രാ​വി​ലെ സ​ന്യാ​സി​മാ​രും സി​ദ്ധ​ൻ​മാ​രും തീ​ർ​ഥാ​ട​ക​രു​മ​ട​ങ്ങു​ന്ന സം​ഘം അ​ഗ​സ്ത്യാ​ർ​കൂ​ട​ത്തി​ലേ​ക്ക് പ​ദ​യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​തി​രു​മ​ല ക​റു​പ്പ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രും. ചാ​റ്റു​പാ​ട്ട്, ദീ​പാ​രാ​ധ​ന, ഭ​ജ​ന എ​ന്നി​വ വി​ഗ്ര​ഹ​ക്കാ​വി​ലും ക​റു​പ്പ​സ്വാ​മി ന​ട​യി​ലും ന​ട​ക്കും. ശി​വ​രാ​ത്രി​ദി​വ​സ​മാ​യ 24ന് ​പൊ​ങ്കാ​ല​പ്പാ​റ​യി​ൽ പൊ​ങ്കാ​ല​യ​ർ​പ്പി​ച്ച് കൊ​ടു​മു​ടി​യി​ലേ​ക്ക് എ​ത്തു​ന്ന സം​ഘം അ​ഗ​സ്ത്യ​ഭ​ഗ​വാ​ന്‍റെ വി​ഗ്ര​ഹ​ത്തി​ൽ തേ​ന​ഭി​ഷേ​കം, ഭ​സ്മാ​ഭി​ഷേ​കം,ച​ന്ദ​നം ചാ​ർ​ത്ത​ൽ,പു​ഷ്പാ​ർ​ച്ച​ന എ​ന്നി​വ ന​ട​ത്തി തീ​ർ​ഥാ​ട​ക സം​ഘം മ​ല​യി​റ​ങ്ങും. വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളോ​ട് കൂ​ടി തു​ള​സീ​മാ​ല​യും പ്ര​ത്യേ​ക വ​സ്ത്രാ​ദി​ക​ൾ ധ​രി​ച്ച 200 ഭ​ക്ത​രാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.