നെടുമങ്ങാട്: നവകേരളമിഷന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയും നെടുമങ്ങാട് ഗവൺമെന്റ് കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടപ്പിക്കുന്ന സ്വാപ്പ് ഷോപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായിരുന്നു. ഹെൽത്ത് സന്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ടി. ആർ. സുരേഷ്, ജെ. കൃഷ്ണകുമാർ, രവീന്ദ്രൻ എന്നിവർപ്രസംഗിച്ചു.അടുത്ത സ്വാപ്പ് ഷോപ്പ് മാർച്ച് എട്ടിനു നടക്കും
സ്വാപ്പ് ഷോപ്പിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
01:17 AM Feb 10, 2017 | Deepika.com