ഉദ്ഘാടനം നടത്തി
01:17 AM Feb 10, 2017 | Deepika.com
തിരുവനന്തപുരം : നാലാഞ്ചിറ മാർ തെയോഫിലസ് ട്രെയിനിംഗ് കോളജിന്റെ 61-ാമത് യൂണിയന്റെയും ആർട്ട്സ് ക്ലബിന്റെയും ഉദ്ഘാടനം ഇന്നലെ രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളജ് യൂണിയൻ ചെയർമാൻ ജോബിൻ ഡേവിഡ് അധ്യക്ഷനായ യോഗത്തിൽ കോളജ് യൂണിയന്റെയും ആർട്ട്സ് ക്ലബിന്റെയും ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും നടൻ ജോബിയും നിർവഹിച്ചു.പൂർവ വിദ്യാർഥി ഷോബിൻ കണ്ണങ്ങാട് രചിച്ച് പ്രശസ്ത സംഗീത സംവിധായകനായ എം.കെ. അർജുനൻ മാസ്റ്റർ സംഗീതം നൽകിയ ജൂബിലി തീം സോങ്ങിന്റെ ഒൗദ്യോഗിക പ്രകാശനം മന്ത്രി നിർവഹിച്ചു.