കെഎ​സ്ആ​ർടി​സി ബ​സ് ഇ​ടി​ച്ചു സ്കൂ​ൾ വി​ദ്യാ​ർ​ഥിക്ക് ഗു​രു​ത​ര പ​രി​ക്ക്

01:17 AM Feb 10, 2017 | Deepika.com
വെ​ഞ്ഞാ​റ​മൂ​ട് : പി​ര​പ്പ​ൻ​കോ​ട് പാ​ല​വി​ള​യ്ക്ക് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കെഎ​സ്ആ​ർ​ടിസി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ഇ​ടി​ച്ചു സ്കൂ​ൾ വി​ദ്യാ​ർ​ഥിയ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പി​ര​പ്പ​ൻ​കോ​ട് ഗ​വ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​യ പാ​ലം​കോ​ണം കൂ​ത്തു​പ​റ​ന്പ് വി​ള​യി​ൽ വീ​ട്ടി​ൽ ര​മേ​ശി​ന്‍റെ​യും ജ​ന​ത​കു​മാ​രി​യു​ടെ​യും മ​ക​ൻ വി​ജ​യ് ര​മേ​ശ് (14) നേ ​ആ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​ന്നലെ രാ​വി​ലെ എട്ടോടെ ആ യിരുന്നു അപകടം.
സ്കൂ​ളി​ൽ പോ​കു​വാ​നാ​യി വ​രു​ക​യാ​യി​രു​ന്നു.​ പാ​ല​വി​ള ജം​ഗ്ഷ​ന് സ​മീ​പം റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വേ ആ​ണ് അ​മി​ത വേഗത​യി​ൽ വ​ന്ന ബ​സ് വി​ജ​യ്‌യെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.​ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​സ​ഹോ​ദ​ര​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​ര​ണ​പെ​ട്ടി​രു​ന്നു.