കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് ക്ഷീരകർഷക സംഗമം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേയർ വി.കെ. പ്രശാന്ത്, കഠിനംകുളം, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ റഷീദ്, ഇന്ദിര, ജില്ലാ പഞ്ചായത്തംഗം എം. ജലീൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. യാസിർ, വികസന കാര്യ ചെയർപേഴ്സണ് ഷാനിബ ബീഗം, ജോർജ്കുട്ടി ജേക്കബ്, മിനി കെ. രാജൻ, ജി. ചാക്കോ എന്നിവർ പ്രസംഗിച്ചു. കന്നുകാലി പ്രദർശനവും ഉരുക്കളെ ആദരിക്കലും, കന്നുകാലി പരിശോധന ക്യാന്പും നടന്നു.
ഇതോടൊപ്പം നടന്ന ക്ഷീര വികസന സെമിനാറിൽ ഡെപ്യൂട്ടി ഡയറക്ടർ ഐസക് കെ. തയ്യിൽ മോഡറേറ്ററായിരുന്നു. കിസാൻ ഗോഷ്ഠി, പശുപരിപാലനം ആയുർവേദത്തിൽ, ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉച്ചകഴിഞ്ഞ് നടന്ന പൊതു സമ്മേളനം സി. ദിവാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, ജില്ലാ പഞ്ചായത്തംഗം രാധാദേവി എന്നിവർ സംബന്ധിച്ചു.
ക്ഷീര കർഷക ക്ഷേമനിധി സഹായ വിതരണം കഠിനംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീത്താ നിക്സണ് നിർവഹിച്ചു.
പോത്തൻകോട് ബ്ലോക്ക് ക്ഷീരകർഷക സംഗമം നടത്തി
01:17 AM Feb 10, 2017 | Deepika.com