ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
01:17 AM Feb 10, 2017 | Deepika.com
പോത്തന്‍കോട്: ശാസ്തവട്ടം റെസിഡന്‍സ് അസോസിയേഷന് ലഹരി വിരുദ്ധ ബോധവത്കരണം ക്ലാസ് നടത്തി. പോത്തന്‍കോട് സിഐ എസ്. ഷാജി ബോധവത്കരണ ക്ലാസെടുത്തു. ശാസ്തവട്ടം സുരേഷ് അധ്യക്ഷനായി. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ച സി.ഐ എസ്.ഷാജിയെ റെസിഡന്‍സ് അസോസിയേഷനിലെ ബാലജന വേദിയിലെ കുട്ടികള്‍ ഉപഹാരം നല്കി ആദരിച്ചു. ഉമേഷ്, അഖില്‍, പൂജ, നിര്‍മലാദേവി, ലത എന്നിവര്‍ പ്രസംഗിച്ചു.