പൂക്കോട്ടുംപാടം: തെറ്റായ സത്യവാങ്മൂലം നൽകി തെരഞ്ഞെടുപ്പിൽ മത്സരിച്ച പഞ്ചായത്ത് മെംബറെ മഞ്ചേരി മുൻസിഫ് കോടതി അയോഗ്യനാക്കി.
കരുളായി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് പളന്പുറത്തു നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി നന്പോല സുബൈറി (46)ന്റെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്.
ചെക്ക് കേസിൽ പ്രതിയാണെന്ന വിവരം സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നും കരുളായി ബസ്സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് സുബൈർ പഞ്ചായത്തുമായി നാല്പതു വർഷത്തേക്ക് കരാറുണ്ടാക്കിയെന്നുമാണ് പരാതി.
13ാം വാർഡിലെ വോട്ടറായ തെക്കുംപുറത്ത് അബ്ദുൾ കരീം (51) ആണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ ഡിക്ലറേഷൻ പഞ്ചായത്ത് ആക്ട് 102 പ്രകാരം നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയാണ് കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
പഞ്ചായത്ത് മെംബറെ അയോഗ്യനാക്കി
12:54 AM Feb 10, 2017 | Deepika.com