സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന്േറയും, വൈൽഡ് ലൈഫ് കണ്‍സർവേഷൻ സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ നാളെ കാട്ടുതീ ബോധവത്കരണ പരിപാടി നടക്കും. ’ജലം സംരക്ഷിക്കാൻ വനം സംരക്ഷിക്കൂ’ എന്ന ആശയമുയർത്തിയാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 7.30ന് മുത്തങ്ങക്ക് സമീപം കല്ലൂർ ടൗണിൽ 400ൽ പരം വോളണ്ടിയർമാർ ഒത്തുചേരും. തുടർന്ന് ചെറു സംഘങ്ങളായി തിരിച്ച് തെരഞ്ഞെടുത്ത വനയോര ഗ്രാമങ്ങളിലൂടെ വീട് വീടാന്തരം കയറിയിറങ്ങിയാണ് ബോധവത്കരണ പരിപാടി നടത്തുന്നത്. ഉച്ചക്ക് രണ്ടി സമാപിക്കും.
കാട്ടുതീ ബോധവത്കരണ പരിപാടി നാളെ
12:54 AM Feb 10, 2017 | Deepika.com