കൽപ്പറ്റ: 19 മുതൽ എസ്കെഎംജെ ഗ്രൗണ്ടിൽ ആരംഭിക്കുന്ന വയനാട് പ്രീമിയർ ലീഗ് ഫുട്ബോൾ മേളയുടെ ഗാലറി നിർമ്മാണത്തിന്റെ കാൽനാട്ടു കർമ്മം സി.കെ. ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.
എസ് സിപിസി പ്രസിഡന്റ്് കല്ലങ്കോടൻ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കണ്‍വീനർ പി. കബീർ, ഡിഎഫ്എ സെക്രട്ടറി പി. സഫറുള്ള, അബുസലീം, നിയാസ്, ടി.വി. അയൂബ്,
കല്ലങ്കോടൻ നാസർ, എൻ. മുസ്തഫ, ടി.എസ്. രാമചന്ദ്രൻ, കെയംതൊടി മുജീബ്, സി.കെ. നൗഷാദ്,
എം.കെ. ഹർഷൽ, പോക്കു മുണ്ടേരി തുടങ്ങിയവർ സംബന്ധിച്ചു.
കാൽനാട്ടു കർമം നടത്തി
12:54 AM Feb 10, 2017 | Deepika.com