വാ​ളാ​ട് സ്കൂ​ൾ പ്ല​സ്ടു ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ഇ​ന്ന്

12:54 AM Feb 10, 2017 | Deepika.com
മാ​ന​ന്ത​വാ​ടി: മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ​മി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച തു​ക​ക​ൾ കൊ​ണ്ട് വാ​ളാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ർ​മി​ച്ച പ്ല​സ്ടു ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ടി​ന് സ​ഹ​ക​ര​ണ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഴ​വെ​ള്ള സം​ഭ​ര​ണി​യു​ടെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്കൗ​ട്ട് യൂ​ണി​റ്റ് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും സു​ഖാ​ല​യം സ്കൂ​ൾ ഹെ​ൽ​ത്ത് ക്ല​ബ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ഷ​കു​മാ​രി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ഇ.​ജി. രാ​ജു​വി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. സ​ണ്ണി, പ്രി​ൻ​സി​പ്പ​ൽ ഇ.​ജി. രാ​ജു, അ​ധ്യാ​പ​ക​രാ​യ കെ. ​ര​ജ്ഞി​ത്ത് കു​മാ​ർ, കെ.​എം. വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.