കൽപ്പറ്റ: മതനിരപേക്ഷ ജനാധിപത്യകേരളം സൃഷ്ടിക്കുക എന്നതാണ്് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ മുഖ്യഅജണ്ട വർഗീയവത്ക്കരണമാണ്. ക്യാന്പസുകൾ ജനാധിപത്യവത്ക്കരിച്ചേ ഇതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റയിൽ നടക്കുന്ന കെഎസ്ടിഎ യുടെ 26-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ടി. തിലകരാജ് അധ്യക്ഷത വഹിച്ചു. എസ്ടിഎഫ്ഐ സീനിയർ വൈസ്പ്രസിഡന്റ് കെ. രാജേന്ദ്രൻ, എഐഎസ്ജിഇഎഫ് ജനറൽ സെക്രട്ടറി എ. ശ്രീകുമാർ, പി.എച്ച്.എം. ഇസ്മയിൽ (ജന. സെക്രട്ടറി എഫ്എസ്ഇടിഒ), പി.വി. രാജേന്ദ്രൻ (ജനറൽസെക്രട്ടറി കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ്), കെ.കെ. ദാമോദരൻ (ജനറൽ സെക്രട്ടറി എകെജിസിടി), ഡോ. ഡി.കെ. ബാബു (വൈസ്പ്രസിഡന്റ് എകെപിസിടിഎ), കെഎസ്ടിഎ മുൻകാല നേതാക്കളായ കെ.എൻ. സുകുമാരൻ, എം. ഷാജഹാൻ, എ.കെ. ഉണ്ണികൃഷ്ണൻ, പി. രാജഗോപാലൻ, സ്വാഗതസംഘം ചെയർമാൻ സി.കെ. ശശീന്ദ്രൻ എംഎൽഎ, കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രസിഡന്റ് ടി. തിലകരാജ് പതാക ഉയർത്തി.
േദശീയ വിദ്യാഭ്യാസനയത്തിന്റെ അജണ്ട വർഗീയവത്കരണം: പ്രഫ. സി. രവീന്ദ്രനാഥ്
12:52 AM Feb 10, 2017 | Deepika.com