ഭീ​തി പ​ര​ത്തി കൂ​ട്ടം തെ​റ്റി​യ കാ​ട്ടു​കൊ​ന്പ​ൻ

12:52 AM Feb 10, 2017 | Deepika.com
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൂ​ട്ടം തെ​റ്റി​യ കാ​ട്ടു​കൊ​ന്പ​ൻ ദി​ക്ക​റി​യാ​തെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി.
ഇ​തു​വ​രെ ആ​ന​ശ​ല്യം ഉ​ണ്ടാ​കാ​തി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കൊന്പൻ എത്തി. നി​ര​വ​ധി ആ​ളു​ക​ൾ ആ​ന​യുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. പ​ല​ർ​ക്കും ഓട്ടത്തിനിടയിൽ വീ​ണ് പ​രി​ക്കേ​റ്റു.
ബൈ​ക്കും, നി​ര​വ​ധി കൃ​ഷി​യും ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ട്ടു​കൊ​ന്പ​ന്‍ ജനവാസകേന്ദ്രത്തിലെത്തിയത്. നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ തേ​ല​ന്പ​റ്റ​യി​ൽ നി​ന്നും വെ​ട്ടു​വാ​ടി, തൊ​ടു​വ​ട്ടി വ​ഴി നെന്മേനി പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​യാ​ടി​ക്ക് സ​മീ​പം അ​ക​ന്പ​ടി​ക്കു​ന്ന്, അ​രി​മാ​നി വ​രെ എ​ത്തി നാ​ശം വി​ത​ച്ചു.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി. വ​ന​ത്തി​ൽ നി​ന്നും ആ​റ് കി​ലോ​മീ​റ്റ​ർ വ​രെ അ​ക​ലെ​യു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന എ​ത്തി​യ​ത് ജ​ന​ങ്ങ​ളി​ൾ ആ​ശ​ങ്ക ഉ​ള​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബ​ത്തേ​രി ടൗ​ണി​ന് 200 മീ​റ്റ​ർ അ​ക​ല വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം എ​ത്തി ഭീ​തി പ​ര​ത്തു​ക​യും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.കാ​ടും നാ​ടും വേ​ർ​തി​രി​ക്കാ​ത്ത​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് യ​ഥേ​ഷ്ടം നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ സ​ഹാ​യ​ക​മാ​കു​ന്ന​ത്. വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.