പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നിർമിച്ച ഹൃസ്വചിത്രത്തിന് വയനാട് സിറ്റി ക്ലബ് അവാർഡ് നൽകി.
ഭിന്നശേഷിയുള്ള വിദ്യാർഥികൾ മുൻകാലങ്ങളിൽ വീടുകളിൽ അനുഭവിച്ചിരുന്ന ദുരിതങ്ങളെ ആസ്പദമാക്കി നിർമിച്ച ഹൃസ്വ ചിത്രമായ പെയ്ത് തോർന്നപ്പോൾ എന്ന ചിത്രത്തിനാണ് അവാർഡ് നൽകിയത്. വയനാട് സിറ്റി ക്ലബ് ഭാരവാഹികളായ പി.എ. ഡിവൻസ്, ടി.എം. ജോർജ് എന്നിവരാണ് അവാർഡ് കൈമാറിയത്. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, ഫാ. ജോസ് മുണ്ടയ്ക്കൽ, ടി.വി. ഷിബു, കെ.ആർ. ജയരാജ്, സിസ്റ്റർ എൽസ പൈകട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോൾ, ടി.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
അവാർഡ് നൽകി
12:52 AM Feb 10, 2017 | Deepika.com