കോട്ടയം: വ്യാപാരി വ്യവസായ സമിതി ജില്ലാ കണ്വൻഷൻ ഇന്നു ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര അർബൻ ബാങ്ക് ഹാളിൽ ചേരും. യോഗത്തിൽ വ്യാപാരി ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും സമിതി സംസ്ഥാന സെക്രട്ടറിയുമായ ഇ.എസ്. ബിജുവിനു സ്വീകരണവും നൽകും.
സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഒൗസേപ്പച്ചൻ തകടിയേൽ അധ്യക്ഷത വഹിക്കും. കെ.എസ്.മണി, ടി.വി.ബൈജു, എ.വി. റസൽ, കെ.അനിൽകുമാർ, എം.കെ.പ്രഭാകരൻ, സാനിച്ചൻ നടുപ്പറന്പിൽ, പി.എ.ഇർഷാദ്, പി.എ. അബ്ദുൽ സലീം എന്നിവർ പ്രസംഗിക്കും.കണ്‍വൻഷനോടനുബന്ധിച്ച് ജിഎസ്ടി, ഓണ്‍ലൈൻ പണമിടപാട്, സ്വൈപ്പിംഗ് മെഷീൻ എന്നിവയേക്കുറിച്ചുള്ള പഠനക്ലാസും ഉണ്ടായിരിക്കും.
വ്യാപാരി വ്യവസായ സമിതി ജില്ലാ കണ്വൻഷൻ
12:44 AM Feb 10, 2017 | Deepika.com